തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീ സൗജന്യ യാത്ര സംബന്ധിച്ച് റിപ്പോർട്ട് കൈമാറി. ഗതാഗത സെക്രട്ടറിക്കാണ് കെഎസ്ആർടിസി റിപ്പോർട്ട് കൈമാറിയത്. മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ 112 കോടി രൂപയെന്ന് റിപ്പോർട്ടിൽ. ഓർഡിനറി ബസ്സിൽ മാത്രം നടപ്പിലാക്കിയാൽ 57 കോടി നഷ്ടം. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകൾ – 65 കോടിയുടെ നഷ്ടമെന്നുമാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ യുഡിഎഫിൻ്റെ ഗ്യാരൻ്റികളിലൊന്നായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കൂടുതൽ വിശദാംശങ്ങൾ പിന്നെ അറിയിക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
