പോലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റം; സര്‍ക്കാരിന് തിരിച്ചടി

0 Min Read

തിരുവനന്തപുരം: പോലീസ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലംമാറ്റിയ നടപടിയില്‍ സര്‍ക്കാരിന് തിരിച്ചടി. തിരുവനന്തപുരം റൂറല്‍ എസ് പി ഓഫിസിലെ ഉള്‍പ്പെടെ 25 പേരുടെ സ്ഥലം മാറ്റം അടങ്ങിയ ഉത്തരവ് പൂര്‍ണമായും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു.

വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സ്വീകരിച്ച ആദ്യ നടപടികളിലൊന്നായിരുന്നു പോലീസിലെ കൂട്ടസ്ഥലംമാറ്റം. കഴിഞ്ഞ ദിവസം തിരുവനന്തപുരം റൂറല്‍ എസ് പി ഓഫിസില്‍ നിന്ന് 25 ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നു. ഇതില്‍ നാലുപേരാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഇത് പരിശോധിച്ച ശേഷം ട്രിബ്യൂണല്‍ ഈ 25 പേരുടെ സ്ഥലം മാറ്റ ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്യുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version