കുവൈത്ത് സിറ്റി: കുവൈത്തിനെയും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാതയ്ക്ക് കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി.
പ്രാദേശിക ഗതാഗത സൗകര്യങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കുവൈത്തിന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് ആരംഭിച്ച് പുതിയ സർവകലാശാലാ ക്യാംപസിനു സമീപമുള്ള ഷദാദിയ പ്രദേശം വരെ 85 കിലോമീറ്ററാണ് കുവൈത്ത് പരിധിയിൽ റെയിൽപാത നിർമിക്കുക. മൊത്തം 500 കിലോമീറ്ററാണ് സൗദി-കുവൈത്ത് റെയിൽ പദ്ധതി.
മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അത്യാധുനിക ട്രെയിനുകളാണ് സർവീസ് നടത്തുക. ഇതുവഴി റിയാദിൽനിന്ന് കുവൈത്തിലേക്ക് 2 മണിക്കൂറിനകം എത്തിച്ചേരാം. നിലവിൽ റിയാദിൽനിന്ന് റോഡ് മാർഗം കുവൈത്തിലെത്താൻ ഏഴേകാൽ മണിക്കൂറെടുക്കും. പ്രതിദിനം മൂന്ന് സർവീസുകളുണ്ടാകും. റെയിൽ പാതയ്ക്കായുള്ള ഭൂമി മുനിസിപ്പൽ കൗൺസിൽ അനുവദിച്ചു. വർഷാവസാനത്തോടെ നിർമാണം ആരംഭിച്ച് 2030ഓടെ പൂർത്തിയാക്കും
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
