കോടതിക്കെതിരെ അധിക്ഷേപം നടത്തിയ യുട്യൂബർക്ക് 6 മാസം തടവ്, പിഴ

1 Min Read

ന്യൂഡൽഹി: കോടതികളെ ‘ഏകാധിപതികളും തോന്ന്യാസികളും’ എന്നു വിശേഷിപ്പിച്ച യുട്യൂബർ ഗുൽഷൻ പഹൂജയ്ക്ക് ഡൽഹി ഹൈക്കോടതി 6 മാസം തടവും 2 കേസുകളിലായി 2,000 രൂപ വീതം പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു മാസംകൂടി തടവ് അനുഭവിക്കണം. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനു പരമാവധി ശിക്ഷ വിധിക്കുന്നുവെന്നും ശിക്ഷ കുറഞ്ഞു പോയാൽ ഭാവിയിൽ ഇത്തരം പരാമർശങ്ങൾ വീണ്ടും നടത്താൻ ഇയാൾ ധൈര്യം കാണിക്കുമെന്നും കോടതി പറഞ്ഞു.

‘ഫൈറ്റ് ഫോർ ജുഡീഷ്യൽ റിഫോംസ്’ എന്ന യുട്യൂബ് ചാനലിലാണ് വിവാദ വിഡിയോ പോസ്റ്റ് ചെയ്തത്. ‌പഹൂജയ്ക്കൊപ്പമുള്ള വിഡിയോ അഭിമുഖത്തിൽ കോടതിക്കും ജഡ്ജിമാർക്കുമെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ അഭിഭാഷകരായ ശിവ് നാരായൺ ശർമയും ദീപക് സിങ്ങും മാപ്പു പറഞ്ഞു ശിക്ഷ ഒഴിവാക്കി. നീതിന്യായ വ്യവസ്ഥയുടെ നവീകരണത്തിനായി നടത്തിയ പ്രചാരണങ്ങളുടെ ഭാഗമാണ് വിഡിയോ എന്ന പഹൂജയുടെ വാദം കോടതി കണക്കിലെടുത്തില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version