ഗോരക്ഷാ ഗുണ്ടകളുടെ ഭീഷണി; കേരളത്തിലേക്കുള്ള കന്നുകാലി വരവ് പൂര്‍ണമായി നിലച്ചു

1 Min Read

പാലക്കാട്: ഗോരക്ഷാ ഗുണ്ടകളുടെ ഭീഷണിയെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ കന്നുകാലി ചന്തകള്‍ വ്യാപകമായി അടച്ചുപൂട്ടിയതോടെ കേരളത്തിലേക്കുള്ള കന്നുകാലി വരവ് പൂര്‍ണമായി നിലച്ചു. ഇതോടെ ബലിപെരുന്നാള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തേക്കുള്ള കന്നുകാലി വരവ് പ്രതിസന്ധിയിലായി.

കേരളത്തിലേക്ക് പ്രധാനമായും കന്നുകാലികളെ എത്തിക്കുന്ന ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഗോരക്ഷാ ഗുണ്ടകളുടെ ഭീഷണി ശക്തമായിരിക്കുന്നത്. പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിപണിയിലുണ്ടായ തിരിച്ചടി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ബീഫ് വില കുത്തനെ ഉയരാന്‍ ഇടയാക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ബലിപെരുന്നാള്‍ വിപണി സജീവമാകുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ ചന്തകള്‍ യാതൊരു കാരണവശാലും പ്രവര്‍ത്തിക്കരുതെന്നാണ് ഗോ രക്ഷാ ഗുണ്ടകള്‍ കര്‍ഷകരേയും വ്യാപാരികളേയും ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഭീഷണിയെത്തുടര്‍ന്ന് ഉരുക്കളെ വാഹനത്തില്‍ കേരളത്തിലേക്ക് എത്തിക്കാനും പ്രയാസമുണ്ടെന്ന് കന്നുകാലി വ്യാപാരികള്‍ പറയുന്നു. രേഖകളുള്ള കന്നുകാലികളെപ്പോലും ഗോരക്ഷാ ഗുണ്ടകള്‍ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്നു. കോടതി ഉത്തരവുമായി ചെല്ലുമ്പോള്‍ തങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വലിയ നല്ലയിനം ഉരുക്കള്‍ക്ക് ചടച്ച കന്നുകളെയാണ് നല്‍കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.

രേഖകളുള്ള കന്നുകാലികളെപ്പോലും ഗോരക്ഷാ ഗുണ്ടകള്‍ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്നു. കോടതി ഉത്തരവുമായി ചെല്ലുമ്പോള്‍ തങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വലിയ നല്ലയിനം ഉരുക്കള്‍ക്ക് പകരം വിലകുറഞ്ഞ കന്നുകളെയാണ് നല്‍കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു. പെരുന്നാള്‍ സാഹചര്യത്തില്‍ ഈ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version