അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി; എഴു ദിവസം പ്രയമുള്ളവന് പേര് ‘നീല്‍’

1 Min Read

ആലപ്പുഴ: ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ഏഴ് ദിവസം മാത്രം പ്രായമുള്ള അതിഥിയെത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലില്‍ എത്തിയ ആണ്‍കുഞ്ഞിന് ‘നീല്‍’ എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു. ആലപ്പുഴയുടെ കായലും കടലും പോലെ ആഴവും ശാന്തതയും പ്രതീക്ഷയും ഉള്‍ക്കൊള്ളുന്നതാണ് നീല്‍ എന്ന പേരെന്ന് അധികൃതര്‍ പറഞ്ഞു.

2.640 കി. ഗ്രാം ഭാരമുള്ള കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണ്. നിലവില്‍ ആശുപത്രിയിലെ ഇന്റര്‍ കെയര്‍ യൂണിറ്റില്‍ വിദഗ്ധ സംരക്ഷണയിലാണ്. പതിവുപോലെ തൊട്ടിലിനോട് ചേര്‍ന്നുള്ള ആശുപത്രി നഴ്‌സിംഗ് സ്റ്റേഷനില്‍ അലാറം മുഴങ്ങിയതോടെയാണ് നഴ്‌സിംഗ് ഉദ്യോഗസ്ഥര്‍ എത്തി കുഞ്ഞിനെ ഏറ്റെടുത്തത്.

ഈ വര്‍ഷം ആലപ്പുഴ അമ്മത്തൊട്ടിലില്‍ എത്തുന്ന നാലാമത്തെ അതിഥിയാണ് നീല്‍. 2024 മുതല്‍ ഇതുവരെ 11 കുട്ടികളെയാണ് ഇവിടെ ലഭിച്ചത്. ഇങ്ങനെ ലഭിക്കുന്ന കുഞ്ഞുങ്ങളെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായ അപേക്ഷകര്‍ക്കു ദത്തു നല്‍കുകയാണ് ചെയ്യുക.
…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version