ഇറാനിൽ നടത്താനിരുന്ന ആക്രമണം റദ്ദാക്കി; തീരുമാനം ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചെന്ന് ട്രംപ്

0 Min Read

വാഷിങ്ടൺ: ഇറാന് നേരെ എതിരെ ഇന്ന് നടത്താനിരുന്ന ആക്രമണം റദ്ദാക്കിയെന്ന് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. വെടിനിർത്തലിനായി ഗൗരതവതരമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു. സഖ്യകക്ഷിരാജ്യങ്ങൾക്ക് സ്വീകാര്യമായ ചർച്ച നടത്തുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് അറിയിച്ചു.

സമാധാന കരാർ സാധ്യമായില്ലെങ്കിൽ ഇന്ന് ഇറാനെ ആക്രമിക്കാനായിരുന്നു ട്രംപിൻ്റെ നീക്കം. ഇറാനെ ആക്രമിക്കരുതെന്ന് ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളുടെ നേതാക്കൾ ആവശ്യപ്പെട്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. യുഎസിന് സ്വീകാര്യമായ ഒരു കരാർ ഉണ്ടാകുമെന്ന് ഗൾഫ് രാജ്യങ്ങൾ അറിയിച്ചെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version