കോഴിക്കോട് രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന രണ്ട് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം ഡല്‍ഹിയിലേക്കും

0 Min Read

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ നിന്നും ബംഗാള്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ കാണാതായി. മയ്യന്നൂര്‍ പുത്തലത്ത് താഴകുനി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സാബി ഷെയ്ക്കിന്റെ മകള്‍ നര്‍ഗീസ് ഖാത്തൂന്‍ (12), ഇയാളുടെ ഭാര്യയുടെ ബന്ധുവായ രശ്മി മോനി (16) എന്നിവരെയാണ് കാണാതായത്

രക്ഷിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടികളെ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കും ആറ് മണിക്കും ഇടയിലുള്ള സമയത്താണ് കാണായത്.ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കുട്ടികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് വടകര പോലീസ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചു.വെസ്റ്റ് ബംഗാളിലെ ഹുഗ്ലി ജില്ലയിലെ പാണ്ടുവ സിംലാഗര്‍ ചമ്പഹാത്തി സ്വദേശികളാണ് ഇവര്‍

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version