വിസ വാഗ്‌ദാനം ചെയ്ത് യുവതിയിൽ നിന്നും പണം തട്ടി; പ്രതി അറസ്റ്റിൽ

1 Min Read

കൊച്ചി: വിസ തട്ടിപ്പ് പ്രതി അറസ്റ്റിൽ. ആലുവ കീഴ്മാട് എരുമത്തല റേഷൻകട കവല ഭാഗത്ത് ഉമാപറമ്പിൽ വീട്ടിൽ വിജയ് (45)നെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെകടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഹംഗറിയിലെ കമ്പനിയിൽ ജോലിക്കായി വിസ വാഗ്‌ദാനം ചെയ്ത് മൂവാറ്റുപുഴ വാളകം സ്വദേശിയായ യുവതിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ ഇത്തരം കേസുകളും പരാതികളും നിലനിൽക്കെ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ഒറ്റപ്പാലം പാലപ്പുറം ഭാഗത്തുള്ള വാടക വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

എസ്ഐ ടി.എ മുഹമ്മദ്, എഎസ്ഐ മാരായ പി എസ് സലിം, വി.എം. ജമാൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഹാരിസ്.എച്ച് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version