“കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു, എന്നെ കോണ്‍ഗ്രസുകാര്‍ ആട്ടിയോടിച്ചെന്ന് പറയുന്നവര്‍ക്കായി ഈ ചിത്രം പങ്കുവയ്ക്കുന്നു”

1 Min Read

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ കൂവിയ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി റിനി ആന്‍ ജോര്‍ജ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് സ്ത്രീകള്‍ അടക്കമുള്ളവരാണ് കൂവി വിളിച്ചത്. ഇതിന് പിന്നാലെയാണ് റിനി പോസ്റ്റുമായി രംഗത്തെത്തിയത്.

മെയ് 18 2026 തന്റെ ജീവിതത്തിലെ മനോഹരമായ സുദിനമാണെന്നും എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം. ഞാന്‍ എംഎല്‍എ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ സിഎം ആയ ദിവസമെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു. അതിനെ ഞാന്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ അവഗണിക്കുകയും ചെയ്തുവെന്നും റിനി ആന്‍ ജോര്‍ജ്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version