തിരുവനന്തപുരം: വി.ഡി.സതീശൻ മുഖ്യമന്ത്രിയായുള്ള യുഡിഎഫ് സർക്കാർ ഇന്ന് അധികാരത്തിലേക്ക്. രാവിലെ 10നു സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും.
ഇതിൽ മുഖ്യമന്ത്രിയടക്കം 14 പേർ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മന്ത്രിമാരുടെ പട്ടിക ഇന്നലെ സതീശൻ ഗവർണർക്കു കൈമാറിയിരുന്നു. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ സത്യപ്രതിജ്ഞയ്ക്കുശേഷം സതീശൻ ഗവര്‍ണര്‍ക്കു കൈമാറും.
മന്ത്രിസഭയിൽ രണ്ട് വനിതകളുണ്ടാകും. മുഖ്യമന്ത്രിയടക്കം 12 പേരാണ് കോൺഗ്രസിന് മന്ത്രിസഭയിലുള്ളത്. രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ.മുരളീധരന്‍, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി.ജോൺ, എ.പി.അനില്‍കുമാര്‍, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണ്. ഗസറ്റ് വിജ്ഞാപനത്തില്‍ അടുത്ത വിസ്മയങ്ങള്‍ നോക്കിക്കൊള്ളൂ എന്നും സതീശന്‍ പറഞ്ഞു. മുസ്‌ലിം ലീഗിന് 5 മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നിവയ്ക്ക് ഓരോ മന്ത്രി വീതവുമാണുള്ളത്. ഓരോ മന്ത്രിസ്ഥാനം വീതം രണ്ടര വർഷത്തിനു ശേഷം കോൺഗ്രസും മുസ്‌ലിം ലീഗും പാർട്ടിക്കുള്ളിൽ വീതംവയ്ക്കും. ലീഗിൽനിന്ന് രണ്ടര വർഷത്തിനു ശേഷം പാറയ്ക്കൽ അബ്ദുല്ല മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. ആരെയാണു മാറ്റുകയെന്ന് അപ്പോൾ തീരുമാനിക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
