ഹോർമുസിൽ കടലിനടിയിലൂടെയുള്ള കേബിളുകൾക്ക് ‘ടോൾ’ ഏർപ്പെടുത്താൻ ഇറാൻ

1 Min Read

ടെഹ്‌റാൻ: ആഗോളതലത്തിൽ എണ്ണവ്യാപാരത്തിന്റെ തന്ത്രപ്രധാനമായ പാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കേബിളുകൾക്ക് ട്രാൻസിറ്റ് ഫീസ് (ടോൾ) ഈടാക്കാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതുവഴി വലിയൊരു വരുമാന സ്രോതസ് കണ്ടെത്താനും ഒപ്പം വിദേശ ശത്രുക്കൾക്കെതിരെ ആഗോള ഡിജിറ്റൽ രംഗത്ത് കൂടുതൽ സ്വാധീനം ഉറപ്പിക്കാനുമാണ് ഇറാൻ ശ്രമിക്കുന്നത്.

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള തസ്നിം വാർത്താ ഏജൻസി യാണ് ഈ വിവരം പുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തിൽ ഇന്റർനെറ്റ് കേബിളുകൾ സ്ഥാപിച്ചിട്ടുള്ള കമ്പനികളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കാനാണ് ഇറാന്റെ പദ്ധതി. ഇതോടെ ഗൂഗിൾ, മെറ്റാ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ ആഗോള ബിഗ് ടെക് കമ്പനികൾക്ക് ഇറാന്റെ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കേണ്ടി വരും. ഇന്റർനെറ്റ് കേബിളുകൾക്ക് നികുതി ഏർപ്പെടുത്തുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഗാരി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ സ്ഥിരീകരിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version