സഊദിക്ക് നേരെ ഡ്രോൺ ആക്രമണം; മൂന്ന് ഡ്രോണുകൾ തകർത്തു

1 Min Read

റിയാദ്: ഇടവേളക്ക് ശേഷം സഊദി അറേബ്യക്കെതിരെ ഡ്രോൺ ആക്രമണം. സ്‌ഫോടക വസ്തുക്കളുമായി പറന്നെത്തിയ മൂന്ന് ഡ്രോണുകൾ തകർത്തതായി സഊദി അറേബ്യ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ഡ്രോണുകൾ എത്തിയത്. എന്നാൽ, ഇറാഖി വ്യോമാതിർത്തിയിൽ നിന്നാണ് ഡ്രോണുകൾ എത്തിയതെന്നും രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് ശേഷം മൂന്ന് ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായും സഊദി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രഖ്യാപിച്ചു.

പ്രതിരോധ മന്ത്രാലയത്തിന് ഉചിതമായ സമയത്തും സ്ഥലത്തും പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അതിന്റെ പ്രദേശത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെയും ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനും മറുപടി നൽകുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തന നടപടികളും സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘ആ ബോംബുകൾ ഞങ്ങളുടേതല്ല’, യുദ്ധക്കുരുക്ക് മറികടക്കാൻ അമേരിക്കൻ തന്ത്രമെന്ന് ഇറാൻ

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കവെ അന്താരാഷ്ട്ര ഇറാനുമായി നിലനിൽക്കുന്ന യുദ്ധക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ അമേരിക്ക ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ഇതിനായി മറ്റ് അയൽരാജ്യങ്ങളെ ആക്രമിക്കുകയും അതിന്റെ പഴി ഇറാന്റെ മേൽ കെട്ടിവെക്കാനുമാണ് അമേരിക്കൻ നീക്കമെന്ന് ഇറാന്റെ ഐആർഐബി (IRIB) മാധ്യമം റിപ്പോർട്ട് ചെയ്തു. യുഎഇക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായി. സൗദി ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകൾ തകർത്തു. ഇറാഖ് വ്യോമഅതിർത്തിയിൽ നിന്നാണ് സൗദിക്ക് നേരെയുള്ള ഈ ആക്രമണം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version