തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം

0 Min Read

ജയ്പൂർ: തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം. രാജസ്ഥാനിലെ കോട്ടയിൽ വച്ച്  ഇന്ന് പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്.

ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിൽ നിരവധി മലയാളികളാണ് ഉണ്ടായിരുന്നത്.  ബി1 കോച്ചിലും എൻജിനിലുമാണ് തീപടർന്നത്. ട്രെയിനിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും ബോ​ഗികൾ എൻജിനിൽ നിന്ന് വേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version