“മുസ്‌ലിം ലീഗ് മന്ത്രിമാരില്‍ സുന്നികള്‍ക്ക് കുടുതല്‍ പ്രാതിനിധ്യം നല്‍കിയില്ല”; ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

0 Min Read

കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത നൽകിയ മലയാളം ന്യൂസ് 24×7 ചാനലിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി. കൂടാതെ, ഡിജിറ്റൽ പബ്ലിഷർ കൺടന്റ് ​ഗ്രീവൻസ് കൗൺസിലിനും, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്റ് ഡിജിറ്റൽ അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്. സമസ്ത അധ്യക്ഷന്റെ പേരില്‍ പുറത്തുവന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു.

മുസ്ലിം ലീഗിലെ മന്ത്രിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ജിഫ്രി തങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്നും, മന്ത്രിമാരില്‍ സുന്നികള്‍ക്ക് കുടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നുമുള്ള രീതിയിലാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version