ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സി എന്‍ ജി (Compressed Natural Gas) വില വീണ്ടും വര്‍ധിപ്പിച്ചു. കിലോക്ക് ഒരു രൂപയാണ് കൂട്ടിയത്. രണ്ടു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ ഒരുകിലോഗ്രാം സി എന്‍ ജിയുടെ വില 76.59 രൂപയായി ഉയര്‍ന്നു. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ കിലോഗ്രാമിന് 82.20 രൂപയായും വില വര്‍ധിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആഗോള ഊര്‍ജ വിപണിയിലുണ്ടായ പ്രതിസന്ധിയാണ് വില വര്‍ധനക്ക് ഇടവരുത്തിയത്. കഴിഞ്ഞ ദിവസവും സി എന്‍ ജിക്ക് കിലോഗ്രാമിന് ഒരു രൂപ വര്‍ധിപ്പിച്ചിരുന്നു. ആഗോള വിപണിയില്‍ പ്രകൃതിദത്ത വാതകത്തിന്റെ വിലയിലുണ്ടായ വര്‍ധന, വിതരണത്തിലെ കുറവ് എന്നിവയാണ് വില വര്‍ധിപ്പിച്ചതിന് കാരണമായി കമ്പനികള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടിയിരുന്നു. ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് വില.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
