മഞ്ചേരിയില്‍ യുവാവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയതായി പരാതി

0 Min Read

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയതായി പരാതി. ചെങ്ങര സ്വദേശി അല്‍ഫയാദിനെയാണ് (21) കാണാതായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് കാണാതായത്. ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. മകന് എന്ത് പറ്റിയെന്ന് അറിയില്ലെന്നും മൊഴിയെടുക്കാന്‍ പോലീസ് വൈകിച്ചെന്നും അല്‍ഫയാദിന്റെ മാതാവ് സലീന ആരോപിച്ചു.

എന്നാല്‍ കേസില്‍ അന്വേഷണം വേഗത്തില്‍ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങളില്‍ യാതൊരുവിധ വീഴ്ചയും വന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഇല്ലാത്തത് നിലവില്‍ അന്വേഷണത്തിന് നേരിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version