തിരുവനന്തപുരം: പത്തുവർഷത്തിന് ശേഷം അധികാരത്തിലേറുന്ന യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ നടക്കുക. മുഖ്യമന്ത്രി വി.ഡി. സതീശനെ കൂടാതെ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
വ്യാഴാഴ്ചയാണ് ആദ്യ നിയമസഭാ സമ്മേളനം. അന്ന് തന്നെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി എന്നിവർക്കും ക്ഷണമുണ്ട്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും. കൂടാതെ കോൺഗ്രസിന് പ്രമുഖ ദേശീയ നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് സൂചന.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
