റിസോർട്ടിലെ ക്ലോസറ്റ് ഫ്ലഷ് ചെയ്തപ്പോൾ തലയുയർത്തി രാജവെമ്പാല; വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

1 Min Read

ഫിലിപ്പൈൻസ്: അവധി ആഘോഷിക്കാൻ റിസോർട്ടിലെത്തിയ വിനോദസഞ്ചാരികളെ കാത്തിരുന്നത് ഭീതിജനകമായ അനുഭവം. ഫിലിപ്പൈൻസിലെ സാൽവഡോർ ബെനഡിക്റ്റോയിലുള്ള ഒരു റിസോർട്ടിലെ ക്ലോസറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. റിസോർട്ടിൽ മുറിയെടുത്ത അഞ്ച് സുഹൃത്തുക്കൾ അടങ്ങുന്ന സംഘമാണ് പാമ്പിന്റെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

കാടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഏറെ പേരു കേട്ട പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ നോർത്തേൺ നെഗ്രോസ് നാച്ചുറൽ പാർക്കിന് സമീപമുള്ള റിസോർട്ടിലായിരുന്നു ഈ സംഭവം നടന്നത്. സംഘത്തിലെ ഒരാൾ ബാത്ത്റൂമിൽ കയറിയപ്പോഴാണ് ക്ലോസറ്റിനുള്ളിൽ അസ്വാഭാവികമായി എന്തോ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഫ്ലഷ് അടിച്ച് ഇത് വൃത്തിയാക്കാൻ ശ്രമിച്ചതോടെ പാമ്പ് മുകളിലേക്ക് പൊങ്ങി വരികയായിരുന്നു.

ക്ലോസറ്റിൽ നിന്നും പാമ്പ് മുകളിലേക്ക് ഉയർന്നതോടെ പരിഭ്രാന്തനായ യുവാവ് ഉടൻ തന്നെ സുഹൃത്തുക്കളെ വിവരമറിയിച്ചു. പിന്നീട് ഹോട്ടൽ ജീവനക്കാരെത്തിയാണ് പാമ്പിനെ അവിടെനിന്നും സുരക്ഷിതമായി നീക്കം ചെയ്തത്.

പത്തി വിടർത്തി നിൽക്കുന്ന പാമ്പിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കണ്ടാൽ രാജവെമ്പാലയോട് സാമ്യമുള്ള പാമ്പാണെന്നാണ് ദൃശ്യങ്ങൾ കണ്ട ഭൂരിഭാഗം ആളുകളും കമന്റ് ചെയ്യുന്നത്. എന്നാൽ ഈ പ്രദേശത്ത് ഇതിനുമുമ്പും പാമ്പുകളെ കണ്ടെത്തിയിട്ടുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version