ആലപ്പുഴ: കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകൾ അറിയിച്ച് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട സതീശന് സാമൂഹിക നീതിക്ക് അടിസ്ഥാനമായ ഭരണം നടത്താൻ കഴിയട്ടെയെന്ന് വെള്ളാപ്പള്ളി ആശംസിച്ചു.
യുഡിഎഫ് നേടിയ വമ്പൻ വിജയത്തിന് പിന്നിൽ മുന്നണിയുടെ കൂട്ടായ പ്രവർത്തിയാണെന്ന് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കെ സി വേണുഗോപാലാണ് വിജയത്തിന്റെ രാജശിൽപിയെന്നും രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നയാളും ഭാഗ്യദോഷിയുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
ഗുരുവായൂരിൽ ദർശനത്തിന് പോകും’
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും നയപരമായ നീക്കങ്ങളിലും കെ സി വേണുഗോപാൽ ചെലുത്തിയ സ്വാധീനം വലുതാണ്. സാമ്പത്തികമായും ബുദ്ധിപരമായും യുഡിഎഫിന്റെ വിജയത്തിനായി അദ്ദേഹം ആത്മാർഥമായി പരിശ്രമിച്ചു. ഈ വിജയത്തിന്റെ പ്രധാന ശിൽപികളിലൊരാൾ വേണുഗോപാൽ തന്നെയാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങൾ പറഞ്ഞത്.
അതേസമയം വി ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതില്‍ എന്‍എന്‍എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അമര്‍ഷം പ്രകടിപ്പിച്ചു. കീഴ് വഴക്കങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നും ഈ തീരുമാനമെടുക്കാന്‍ ആയിരുന്നെങ്കില്‍ ജനങ്ങളെ ഇത്രത്തോളം കഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന് കീഴടങ്ങിയെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
