ഉത്തര്‍പ്രദേശില്‍ നാശം വിതച്ച് പേമാരിയും പൊടിക്കാറ്റും; 33 പേര്‍ക്ക് ദാരുണാന്ത്യം

1 Min Read

ന്യൂഡല്‍ഹി: ശക്തമായ പൊടിക്കാറ്റിലും മഴയിലും ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലായി 33 പേര്‍ക്ക് ദാരുണാന്ത്യം. പ്രയാഗ് രാജില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ജില്ലയിലെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് 16 പേര്‍ മരിച്ചു. ഹാന്‍ഡിയയില്‍ ഏഴ് പേരും ഫുല്‍പൂരില്‍ നാല് പേരും സൊറാവോണില്‍ മൂന്ന് പേരും മേജയില്‍ രണ്ട് പേരും മരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കനത്ത മഴയില്‍ വ്യാപക നാശനഷ്ടവുമുണ്ടായി. വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊടുങ്കാറ്റിനെ തുടര്‍ന്ന് മൊബൈല്‍ നെറ്റ്‌വര്‍ക്ക് തകരാറിലായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാവുന്നു.

കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കയറി നിന്ന ഇടങ്ങളിലേക്ക് വലിയ മരങ്ങള്‍ കടപുഴകി വീണും മതില്‍ ഇടിഞ്ഞു വീണുമൊക്കെയാണ് മരണങ്ങള്‍ സംഭവിച്ചത്. ട്രക്ക് ഡ്രൈവറും ഭക്ഷണം കൊണ്ടു നല്‍കാന്‍ ചെല്ലുകയായിരുന്ന ഡെലിവറി ബോയ്‌യും മരം ദേഹത്ത് വീണ് മരിച്ചു. സൂര്യവാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖാര്‍ഗെസന്‍പൂര്‍ ഗ്രാമത്തില്‍ കൊടുങ്കാറ്റില്‍ വീടിന് മുകളില്‍ മരം വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version