സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി സുവേന്ദുസര്‍ക്കാര്‍

0 Min Read

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സ്‌കൂളുകളില്‍ പ്രഭാത അസംബ്ലികളില്‍ ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി സുവേന്ദു അധികാരി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലണ് വന്ദേമാതരത്തിന്റെ ആദ്യ ആറ് ഖണ്ഡികകള്‍ ആലപിക്കേണ്ടത്.

ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പായുള്ള ദേശീയഗീതാലാപനത്തില്‍ എല്ലാ കുട്ടികളും പങ്കാളികളാകേണ്ടതുണ്ട്. ഇത് കര്‍ശനമായി പാലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
അടുത്ത തിങ്കളാഴ്ചമുതല്‍ സംസ്ഥാനമെമ്പാടുമുള്ള സ്‌കൂളുകളില്‍ വന്ദേമാതരം പ്രാര്‍ഥനാഗാനമായി അവതരിപ്പിക്കപ്പെടും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version