എറണാകുളം കളമശ്ശേരിയിൽ വാഹനാപകടം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

0 Min Read

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം. പാനായിക്കുളം മഠത്തിൽ പറമ്പിൽ അൽ അമീനി​ൻ്റെ മക​ൻ ഐദീൻ ആദം ആണ്​ മരിച്ചത്. മുത്തച്​ഛനും മുത്തശ്ശിക്കും ഒപ്പം സ്​കൂട്ടറിൽ സഞ്ചരിക്കു​മ്പോൾ ലോറി തട്ടി ബസിനടിയിലേക്ക്​ തെറിച്ചു വീണാണ്​ അപകടം.

മുത്തച്​ഛൻ ജമാലിനും മുത്തശ്ശി ബീവിക്കും പരിക്കുണ്ട്​. ഇവരുടെ ആരോഗ്യ നില ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version