തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം പിടികൂടി. പാനൂരിനടുത്ത് കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊയിലൂർ, മേപ്പാട് എന്നിവിടങ്ങളിൽ നിന്നുമാണ് ബോംബ് കണ്ടെടുത്തത്. 5 ഐസ് ക്രീം ബോംബുകളും ഒരു നാടൻ ബോംബും പിടിച്ചെടുത്തു.
തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ മണൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. രഹസ്യ വിവരത്തിലെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കഴിഞ്ഞ ദിവസം പാനൂർ സ്റ്റേഷൻ പരിധിയിൽ മേലെ പൂക്കോം ചിത്രവയലിൽ നിന്നും ബോംബുകൾ കണ്ടെത്തിയിരുന്നു.
