“തെരഞ്ഞെടുപ്പിനെ നയിച്ചവർ മുഖ്യമന്ത്രിയാകണം”; വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലീം ലീഗ്

0
10

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമാകുന്നതിനിടെ വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പിനെ നയിച്ചവർ മുഖ്യമന്ത്രിയാകണമെന്നും, കെട്ടിയിറക്കുന്ന രീതി ശെരിയല്ലെന്നുമാണ് മുസ്ലീം ലീഗ് നേതൃയോഗത്തിലെ തീരുമാനം. യുഡിഎഫ് വിജയിച്ചാൽ അത് തെരഞ്ഞെടുപ്പ് നയിച്ചവരുടെ വിജയമാണ്. ജനങ്ങളെ വിശ്വാസമുള്ളതിനാലാണ് സതീശൻ വനവാസം പ്രഖ്യാപിച്ചതെന്നും ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ സോഷ്യൽമീഡിയയിൽ അടക്കം മുഖ്യമന്ത്രി ചർച്ചകൾ സജീവമായിരുന്നു. നിരവധി നേതാക്കളും ഇതുസംബന്ധിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം  മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിപ്പ് പുറത്തുവിടുകയും ചെയ്തിരുന്നു. നിർദേശം ലംഘിച്ചും പ്രസ്താവനകൾ നടത്തിയാൽ അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയതായിരുന്നു.