കെട്ടിയിട്ട നായയെ അതിക്രൂരമായി തല്ലുന്ന വീഡിയോ; അറസ്റ്റ് വേണമെന്ന് നെറ്റിസെൺസ്

0
11

പൊതുനിരത്തുകളിൽ നായ ശല്യം കൂടുകയും നായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. നായ കടിച്ച് പേ വിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണവും അടുത്തിടെ വർദ്ധിച്ചു. എന്നാൽ. കെട്ടിയെട്ട നായയെ തല്ലുന്നത് കണ്ട് നിൽക്കാൻ മാത്രം ഇതൊന്നും ഒരു നായീകരണമായി സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് തോന്നിയില്ല. അത്തരമൊരു ദൃശ്യം പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ദൃശ്യത്തിലുള്ള യുവാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ ഉയർന്നു.

നായയെ ക്രുരമായി തല്ലി യുവാക്കൾ

ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നുള്ള ഒരു വീഡിയോയിൽ, കെട്ടിയിട്ടിരിക്കുന്ന നായയെ രണ്ട് പേർ ചേർന്ന് വടികൊണ്ട് ക്രൂരമായി അടിക്കുന്നത് ചിത്രീകരിച്ചു. രണ്ട് സ്ത്രീകൾ ഇത് കണ്ട് ഓടിയെത്തി അവരെ തടയുന്നതും വീഡിയോയിൽ കാണാം. വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന നായയെയാണ് രണ്ട് പേർ ചേർന്ന് വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മധാപർ ചോക്ഡിക്ക് സമീപമാണ് സംഭവം നടന്നതെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

ഗേറ്റിൽ കെട്ടിയിട്ടിരിക്കുന്ന നായ നിസ്സഹായതയോടെ വേദന കൊണ്ട് പുളയുന്നതും യുവാക്കൾ അതിനെ തല്ലുന്നത് തുടരുന്നതും വീഡിയോയിൽ കാണാം. അല്പനേരത്തിന് ശേഷമാണ് ഇത് കണ്ട് രണ്ട് സ്ത്രീകൾ ഓടിവരികയും അവരുടെ കൈയിലിരുന്ന വടി പിടിച്ച് വാങ്ങാൻ ശ്രമിക്കുന്നു. ഇത് ചെറിയൊരു സംഘർഷത്തിന് കാരണമാകുന്നു. പിന്നാലെ അവർ നായയെ അടിക്കുന്നത് നിർത്തി. പരിക്കേറ്റ നായ ചികിത്സയിലാണ്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മുൻജ്ക പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

നടപടി വേണമെന്ന് ആവശ്യം

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ രൂക്ഷമായ പ്രതികരണങ്ങളുമായി നിരവധി പേരാണ് എത്തിയത്. പലരും നായയുടെ ഉടമയാരാണെന്നും നായയെ എന്തിനാണ് ഗേറ്റിൽ കെട്ടിയിട്ടതെന്നും ചോദിച്ചു. നടിയും മുൻ ലോക്‌സഭാംഗവുമായ മിമി ചക്രവർത്തിയും പോസ്റ്റിൽ കുറിപ്പെഴുതാനെത്തി. അവൻ എന്താണ് അനുഭവിച്ചതെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. അതിന് ഒരു കോളർ ഉണ്ടായിരുന്നു. അതായത് ഒരു സമൂഹ നായയാണ് അവൻ. അവർക്ക് ഇതിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല. മനുഷ്യത്വത്തെ കീറി മുറിക്കുകയെന്ന് മിമി എഴുതി. വീഡിയോയിലെ ആണുങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. VIDEO