നാട്ടിലേക്ക് മടങ്ങിയ ആള്‍ നാട്ടിൽ ഇറങ്ങി വീട്ടിലേക്കുള്ള യാത്രയിൽ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

0
6

എറണാകുളം: അയർലൻഡിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. കട്ടപ്പന അനിവേലിൽ വീട്ടിൽ ജയകുമാർ ആണ് മരിച്ചത്. കുടുംബത്തോടപ്പം അയർലൻഡിലായിരുന്നു ജയകുമാര്‍. അയര്‍ലന്‍ഡിൽ നിന്ന് പുറപ്പെട്ട് മുംബൈ വിമാനതാവളത്തിലിറങ്ങി അവിടെ നിന്നും ട്രെയിൻ മാർഗമാണ് ജയകുമാര്‍ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.