ബെര്‍ലിന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധനപ്രതിസന്ധി മറികടക്കാന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ ലുഫ്താന്‍സ എയര്‍ലൈന്‍സ്. ഹ്രസ്വ-ദൂര വിമാന സര്‍വീസുകളാണ് ഒഴിവാക്കുന്നത്.
20,000 വിമാന സര്‍വീസുകളാണ് ജര്‍മ്മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താന്‍സ റദ്ദാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിമാന ഇന്ധനത്തിന്റെ വില വര്‍ധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി.
സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതിലൂടെ ഏകദേശം 40,000 ടണ്‍ ജെറ്റ് ഇന്ധനം ലാഭിക്കാനാകും എന്നാണ് വിലയിരുത്തല്‍. പ്രതിസന്ധി മറികടക്കാനുള്ള ആദ്യ ഘട്ടമായി മേയ് അവസാനം വരെ 120 വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്പനി ഇന്നലെ അറിയിച്ചിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ലുഫ്താന്‍സ സിറ്റിലൈന്‍ റീജിയണല്‍ യൂണിറ്റ് അടച്ചുപൂട്ടിയിരുന്നു. ഇന്ധന ഉപയോഗം കൂടിയ 27 പഴയ വിമാനങ്ങളുടെ സര്‍വീസും ലുഫ്താന്‍സ നിര്‍ത്തലാക്കിയിട്ടുണ്ട്.
