✍️ റിപ്പോർട്ട്: യൂനുസ് പരപ്പിൽ
റിയാദ്: റിയാദിൽ മരണപ്പെട്ട ഷാജഹാന്റെ ജനാസ്സ ഖബറടക്കം ഇന്ന് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മലപ്പുറം പെരിന്തൽമണ്ണ കുന്നക്കാവ് സ്വദേശി ഷാജഹാൻ (44) ഇക്കഴിഞ്ഞ 20 നാണ് റിയാദ് ഖുറൈസിൽ മരണപെട്ടത്.
ഇന്ന് വൈകീട്ട് റിയാദ് എക്സിറ്റ് 15-ലെ അൽ രാജ്ഹി മസ്ജിദിൽ വെച്ച് അസ്വർ നിസ്ക്കാരാനന്തരം മയ്യിത്ത് നമസ്കാരം നടക്കും. തുടർന്ന് നസീം മഖ്ബറയിൽ ഖബറടക്കും. സാധ്യമാകുന്നവരെല്ലാം മയ്യിത്ത് നിസ്കാരത്തിലും ഖബറടക്കത്തിലും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.
മയ്യത്തുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കുടുംബത്തെ സഹായിക്കുന്നതിനായി സാമൂഹ്യ പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരും SADWA കൂട്ടായ്മയുടെ പ്രവർത്തകരും രംഗത്തുണ്ട്.
ജനാസ നമസ്കാരം നടക്കുന്ന പള്ളിയുടെ ലൊക്കേഷൻ👇
https://maps.app.goo.gl/Rrt9EbBQEd6JmCDdA?g_st=ic
മഖ്ബറയുടെ ലൊക്കേഷൻ👇
