സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസമായി നടപടികൾ; വിസ പുതുക്കി ലഭിച്ച ആശ്വാസത്തിൽ പ്രവാസി കുടുംബങ്ങൾ

2 Min Read

റിയാദ്: സഊദി അറേബ്യയിൽ ഫാമിലി സന്ദർശക വിസകളിൽ എത്തിയവരിൽ ഇനിയും മടങ്ങാത്തവർക്ക് ആശ്വാസമായി വാർത്തകൾ പുറത്തു വരുന്നു. കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ നിശ്ചിത കാലയളവിലേക്ക് കൂടി ജവാസത് (പാസ്‌പോർട്ട് ഡയറക്‌ടറേറ്റ്) പുതുക്കി നൽകുന്നതായാണ് വിവരം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നേരത്തെ, കാലാവധി കഴിഞ്ഞവർക്ക് സഊദി ഭരണകൂടം യുദ്ധ പശ്ചാത്തലത്തിൽ തിയ്യതി നീട്ടി നൽകിയത് ഏപ്രിൽ 18 വരെയായിരുന്നു. എന്നാൽ, പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന സർവിസുകൾ തടസ്സപ്പെടുകയും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ, സന്ദർശന വിസയിൽ സഊദിയിലെത്തി മടങ്ങാനാവാതെ നിരവധി പ്രവാസി കുടുംബങ്ങളാണ് സഊദിയിൽ ഇപ്പോഴും ഉള്ളത്.

അതേസമയം, വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പുകൾ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ആവശ്യമായ രേഖകളുമായി ജവാസത്തിനെ സമീപിച്ച നിരവധി ഇന്ത്യക്കാർക്ക് വിസ പുതുക്കി ലഭിച്ചു തുടങ്ങിയതായി വിവരമുണ്ട്​. വിസ പുതുക്കിക്കിട്ടിയവർ തന്നെയാണ് ഈ ശുഭവാർത്ത സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവെക്കുന്നത്.

വിസ പുതുക്കി ലഭിച്ചുവെന്ന വാർത്ത ഏറെ ആശ്വാസം പകരുന്നത്

നിലവിൽ സിംഗിൾ എൻട്രി വിസിറ്റ് വിസയിൽ എത്തിയ ഇന്ത്യക്കാർക്കാണ് റിയാദ് ജവാസത് ഓഫീസിൽ നിന്ന് വിസ പുതുക്കി നൽകുന്നത്. എത്ര ദിവസത്തെ എൻട്രിയിലാണോ ഒരാൾ എത്തിയത്, അത്രയും ദിവസത്തേക്ക് കൂടി വിസ നീട്ടി നൽകുന്നുണ്ടെന്ന്​ പറയപ്പെടുന്നു.

വിസ പുതുക്കൽ ഫോറം, വിസ കാലാവധി വ്യക്തമാക്കുന്ന അബ്ഷീറിലെ പേജിന്റെ പ്രിന്റൗട്ട്, സന്ദർശക​ന്റെ പാസ്‌പോർട്ടി​ന്റെയും നിലവിലെ വിസയുടെയും പകർപ്പുകൾ, വിസ സ്പോൺസർ ചെയ്ത വ്യക്തിയുടെ ഇഖാമയുടെ പകർപ്പ് എന്നിവ സഹിതം ജവാസത്തിനെ സമീപിച്ചപ്പോഴാണ്​ വിസ പുതുക്കിക്കിട്ടിയതെന്ന്​ അനുഭവസ്ഥർ പറയുന്നു. അതേ സമയം തന്നെ തവാസുൽ സംവിധാനം വഴിയും വിസ പുതുക്കി ലഭിച്ചതായി പറയപ്പെടുന്നുണ്ട്. ഏതായാലും വിസ പുതുക്കി ലഭിച്ചുവെന്ന വാർത്ത ഏറെ ആശ്വാസം പകരുന്നതണ്.

ഹെൽത്ത് ഇൻഷുറൻസിന് കാലാവധി ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. സാധാരണ പോലെ തന്നെ വിസ ഫീസ് 100 റിയാൽ ബോർഡർ നമ്പറിൽ അടയ്ക്കുകയും വേണം. യാത്ര മുടങ്ങിയ വിമാന ടിക്കറ്റി​ന്റെ കോപ്പിയോ അല്ലെങ്കിൽ പുതിയ തീയതിയിലുള്ള ടിക്കറ്റോ കരുതുന്നത് നടപടികൾ എളുപ്പമാക്കാൻ സഹായിക്കും. ജവാസത്തിൽ നിന്നുള്ള അപ്പോയിൻറ്​മെൻറ്​ സ്ലിപ്പും കരുതേണ്ടതാണെന്നും അനുഭവസ്ഥർ പറയുന്നു.

അതേസമയം, വൻ തുക ഈടാക്കി പുതുക്കി നൽകുന്ന ഇടനിലക്കാരും തല പൊക്കിയിട്ടുണ്ട്. മൂന്ന് മാസം, ഒരു മാസം എന്നിങ്ങനെ കാവലാവധി അനുസരിച്ച് വൻ തുക ഈടാക്കിയാണ് ഇവർ വാഗ്ദാനങ്ങൾ നൽകുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
1 Comment
  • Pretty nice post. I jjust stumbled upon your bpog
    andd wwanted to say tthat I’ve really enjooyed
    surfing afound your blog posts. Aftrer aall I’ll bbe subscribing
    in your fred andd I’m hoping yyou write again veey soon!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version