✍️ റിപ്പോർട്ട്: യൂനുസ് പരപ്പിൽ
കോഴിക്കോട്: വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ മക്ക പ്രവാസി മരണപ്പെട്ടു. പരേതനായ തോട്ടത്തിൽ കുട്ടിഹസ്സന്റെ മകൻ സലീം 59 ( ബാവു ) അരക്കിണർ ആണ് മരണപ്പെട്ടത്.
മക്കയിൽ ജോലി ചെയ്തു വരികയായിരുന്നു. അവിടെ നിന്ന് ഹാർട്ടറ്റാക് വന്നതിനെ തുടർന്ന് ബൈപാസ് സർജറി വേണമെന്ന നിർദേശത്തെ തുടർന്ന് ഏതാനും ദിവസം മുമ്പെ നാട്ടിൽ എത്തി മെട്രോ ഹോസ്പിറ്റലിൽ നിന്ന് ബൈപാസ് ശാസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നു.
ഭാര്യ: ഷെറീന അസ്മാ മൻസിൽ. മകൻ: സഫ്‌വാൻ (ഖത്തർ), മരുമകൾ: ഹന്ന. സഹോദരങൾ: റെഷീദ്, ഫൈസൽ, പരേതരായ റസാക്ക്, ബഷീർ, സെമീല, സുബൈദ.
