- പണം മാത്രം ഈടാക്കിയാൽ പോരാ, നല്ല സർവ്വീസും നൽകണം; രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് ശൂറ കൗൺസി
റിയാദ്: സഊദിയിൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് ശൂറ കൗൺസിൽ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഡാറ്റാ സെന്ററുകളുടെയും എ എ സ്ഥാപനങ്ങളും വിപുലീകരിക്കണമെന്നും ശൂറ കൗൺസിൽ ആവശ്യപെട്ടു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ആശയവിനിമയ, ഇന്റർനെറ്റ് സേവനങ്ങളുടെ വിലനിർണ്ണയ നിയന്ത്രണം ഉറപ്പാക്കുകയും ഗുണനിലവാരം ഉയർത്തുകയും ഗുണഭോക്തൃ സംതൃപ്തി സൂചകങ്ങളുമായി അവയെ ബന്ധിപ്പിക്കുകയും ചെയ്യണമെന്നും ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഒമ്പതാം ടേമിന്റെ രണ്ടാം വർഷത്തിലെ ഇരുപത്തിയാറാമത് പതിവ് സമ്മേളനത്തിലാണ് ഈ ആവശ്യം ഉയർന്നത്. കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. മെഷാൽ അൽ സുലാമിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ശൂറ കൗൺസിൽ അജണ്ടയും അതിന്റെ ഇനങ്ങളും അവലോകനം ചെയ്യുകയും അവയുമായി ബന്ധപ്പെട്ട ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.
