ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

0
71
പ്രതീകാത്മക ചിത്രം (Photo - Shutterstock / Prath)

പാലക്കാട്: മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരിൽ ശെന്തിൽകുമാർ (45) ആണ് മരിച്ചത്.

സംഭവത്തിൽ സെന്തിൽ കുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.