ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാ ആക്രമണം; മര്‍ദ്ദിച്ചത് കാപ്പാ കേസ് പ്രതിയും സംഘവുമെന്ന് പരാതി

കൊച്ചി: എറണാകുളം വടക്കന്‍ പറവൂര്‍ ചിറ്റാറ്റുകരയില്‍ ഡിവൈഎഫ്ഐ നേതാവിനു നേരെ ഗുണ്ടാ ആക്രമണം. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ഷിയാസിന്റെ തലയ്ക്കാണ് പരുക്കേറ്റത്.

കാപ്പാ കേസ് പ്രതി അടക്കം അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഷിയാസിന്റെ സുഹൃത്തും പ്രതികളുമായി നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ സംഭവത്തില്‍ സുഹൃത്തിനെ മര്‍ദ്ദിച്ച പ്രതികളെ കണ്ടപ്പോള്‍ ഷിയാസ് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായിട്ടാണ് സംഘം ഷിയാസിനെ ആക്രമിച്ചത്.

താലൂക്ക് ആശുപത്രിയിലാണ് ഷിയാസിനെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.