റിയാദ്: കോട്ടക്കല്‍ മണ്ഡലം കെ എം സി സി കഴിഞ്ഞ റംസാനില്‍ മണ്ഡലത്തിലെ വിദ്യാര്‍ഥി- വിദ്യാര്‍ത്ഥിനികള്‍ക്കായി നടത്തിയ ഓൺലൈൻ ഖുര്‍ആന്‍ പാരായണ മത്സര (തംജീദ് സീസൺ -2) വിജയികളെ അനുമോദിച്ചു. മാറാക്കര സി. എച്ച് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ്-കെ എം സി സി ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാറാക്കര സി. എച്ച് സെന്റർ, വളാഞ്ചേരി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍, മലപ്പുറം സി. എച്ച് സെന്റർ എന്നിവക്ക് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി വക ധനസഹായവും വിതരണം ചെയ്തു.
അബൂബക്കര്‍ സി. കെ പാറ, നൗഷാദ് കണിയേരി, മജീദ് ബാവ തലകാപ്പ് പരിപാടിക്ക്നേതൃത്വംനല്‍കി. ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പുവാട് നന്ദിയും പറഞ്ഞു. മാസ്റ്റര്‍ ജല്‍വാന്‍ ഖിറാഅത്ത് നടത്തി.