നാല് പതിറ്റാണ്ടിന്റെ പ്രവാസം, ഇനി മടക്കം; ഉസ്മാൻ ഒട്ടുമ്മലിന് ജുബൈൽ മലയാളി സമാജത്തിന്റെ ആദരം

0
12
  • ജുബൈലിലെ സാമൂഹ്യ പ്രവർത്തന രംഗത്ത് സൗമ്യതയോടെ നിറഞ്ഞു നിന്ന വ്യക്തി കൂടിയാണ് പ്രിയ ഉസ്മാൻ ഒട്ടുമ്മൽ 

ജുബൈൽ: നാല് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ പൊതുപ്രവർത്തകൻ ഉസ്മാൻ ഒട്ടുമ്മലിന് ജുബൈൽ മലയാളി സമാജം ഊഷ്മളമായ യാത്രയയപ്പ് നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും അദ്ദേഹം നൽകിയ നിസ്വാർത്ഥമായ സംഭാവനകളെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു.

സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ അധ്യക്ഷത വഹിച്ച ചടങ്ങ് മുഖ്യ രക്ഷാധികാരി മൂസ അറക്കൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതം പറഞ്ഞു. ഉസ്മാൻ ഒട്ടുമ്മലിനെ ബൈജു അഞ്ചൽ പൊന്നാട അണിയിച്ച് ആദരിച്ചു. രക്ഷാധികാരികളായ മൂസ അറക്കൽ, നസറുദ്ദീൻ പുനലൂർ, പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ, ട്രഷറർ സന്തോഷ്, മുബാറക് ഷാജഹാൻ എന്നിവർ ചേർന്ന് സമാജത്തിന്റെ സ്നേഹോപഹാരം (മോമെന്റോ) കൈമാറി.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലുൾപ്പെടെ ഉസ്മാൻ ഒട്ടുമ്മൽ നടത്തിയ കാരുണ്യപ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും ജുബൈലിലെ പ്രവാസി സമൂഹത്തിന് വലിയ മാതൃകയാണെന്ന് വക്താക്കൾ സ്മരിച്ചു. ഉസ്മാൻ ഒട്ടുമ്മലിന്റെ സേവനങ്ങൾ സമാജത്തിന് എന്നും ഒരു വഴികാട്ടിയായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റിയാസ് ബഷീർ (കെ.എം.സി.സി), ഹമീദ് പയോള്ളി, ഡോ. ജൗഷീദ് (പ്രവാസി വെൽഫെയർ), ഉമ്മർ സഖാഫി മുർക്കനാട്, ജലീൽ കൊടുവള്ളി (ഐ.സി.എഫ്), സുധീർ (നവോദയ & സവ ആലപ്പുഴ), റൗഫ് (മലയാളി ന്യൂസ് മീഡിയ), സജീർ (കിംസ് ഹോസ്പിറ്റൽ), ഷജീർ തച്ചൻപ്പാറ (ജുബൈൽ എഫ്‌സി), റിയാസ് എൻ.പി., അഡ്വ. ജോസഫ് മാത്യു മാമൂടൻ, എബി ജോൺ ചെറുവക്കൽ എന്നിവർ ആശംസകൾ നേർന്നു. സമാജം ലേഡീസ് വിംഗ് പ്രസിഡന്റ് ആശ ബൈജു, സിസ്റ്റർ ഏൽസി ജോയ്സ്, ധന്യ ഫെബിൻ ,ബിബി രാജേഷ് എന്നിവരും സംസാരിച്ചു.

യാത്രയയപ്പിന് ഉസ്മാൻ ഒട്ടുമ്മൽ മറുപടി പ്രസംഗം നടത്തി. മുബാറക് ഷാജഹാൻ പരിപാടി നിയന്ത്രിച്ചു. ഷഫീഖ് താനൂർ, ഗിരീഷ്, ഹാരിസ്, ഷൈല കുമാർ, സിനി സന്തോഷ്, ഫാരിദ ഹാരിസ്, ബിബി രാജേഷ്, ഗീതു വിഷ്ണുജിത്, ഗീത, അബിനാൻ മുഹമ്മദ്, ജലീൽ, അലൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ സന്തോഷ് ചക്കിങ്കൽ നന്ദി രേഖപ്പെടുത്തി.