- സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ഇടുക്കി: മുരിക്കാശ്ശേരി രാജഗിരിയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇ കൊമേഴ്സ് സ്ഥാപനത്തിലെ ട്രെയിനർ ജയചന്ദ്രനെയാണ് അജ്ഞാതൻ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
ജയചന്ദ്രനും മറ്റു രണ്ടുപേരും മുരിക്കാശ്ശേരിയിൽനിന്ന് മടങ്ങുംവഴിയാണ് ഇന്നോവയിൽ എത്തിയ സംഘം ജയചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. കൂടെ ഉണ്ടായിരുന്നവരാണ് പോലീസിൽ പരാതി നൽകിയത്.
മലപ്പുറം സ്വദേശികളായ അഞ്ചുപേരടങ്ങുന്ന സംഘം മുരിക്കാശ്ശേരി രാജഗിരിയിൽ താമസിച്ചുവരികയായിരുന്നു. ഇ കൊമേഴ്സ് സ്ഥാപനത്തിന്റെ ട്രെയിനിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുവരികയായിരുന്നു ഇവർ. ബെംഗളൂരുവിലായിരുന്നു ജയചന്ദ്രന്റെ സ്ഥിരതാമസം. അവിടെവെച്ച് സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
