പിണറായി ആർ സി അമല ബേസിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോട് നാടിൻ്റെ വികസനം ഉറപ്പു വരുത്താനാകൂ. പുരോഗതിക്ക് ഇടവേളയുണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽ ഡി എഫ് തുടരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാ മേഖലയിലും വികസനം കൈവരിച്ചു. വികസനം തുടരണം. ഞങ്ങള്‍ ജനങ്ങളോടൊപ്പമാണ്. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃകയാകാവുന്ന സംസ്ഥാനമായി കേരളം മാറി. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേരളത്തിൽ മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന് എ വിജയരാഘവൻ പറഞ്ഞു. ബി ജെ പി ഉത്തരേന്ത്യൻ മോഡലിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഇ പി ജയരാജനും പ്രതികരിച്ചു. വികസനത്തിന് വേണ്ടി തുടർഭരണം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. നൂറിലധികം സീറ്റുകൾ എൽഡിഎഫ് നേടുമെന്ന് അദ്ദേഹം പറഞ്ഞു.
