സഹപ്രവർത്തകൻ ‘ആൻ്റി’ എന്ന് വിളിച്ചു; ഇന്ത്യൻ വംശജയ്ക്ക് നഷ്‌ടപരിഹാരം അനുവദിച്ച് കോടതി

വാഷിങ്ടൺ സിറ്റി: സഹപ്രവർത്തകൻ ആൻ്റിയെന്ന് വിളിച്ചതിന് പരാതി നൽകിയതിന് പിന്നാലെ ഇന്ത്യൻ വംശജയ്ക്ക് നഷ്‌ടപരിഹാരം അനുവദിച്ച് കോടതി. ഘാന വംശജനായ സഹപ്രവർത്തകൻ ആൻ്റി എന്ന് വിളിച്ചെന്നാണ് യുവതിയുടെ പരാതി.

വാട്ട്ഫോർഡ് എംപ്ലോയ്‌മെൻ്റ് ട്രൈബ്യൂണലിലെ ജഡ്ജിയായ ജോർജ് അല്യോട്ട്, പ്രായവും ലിംഗവും അടിസ്ഥാനമാക്കി ഇൽഡ എസ്റ്റേവസിനെ മാനസികമായി ഉപദ്രവിച്ചതായി കണ്ടെത്തി. പരാതിക്കാരിക്ക് മാനനഷ്‌ടം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി കോടതി 1,425.15 പൗണ്ട് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.

ഘാന സംസ്‌കാരം അനുസരിച്ച് ആൻ്റി എന്നത് പ്രായമായവരോടുള്ള ബഹുമാനത്തെ സൂചിപ്പിക്കുന്ന ഒരു പദമാണെന്ന് അംഗീകരിച്ചിട്ടുള്ളതാണ്. സ്റ്റാഫ് നേഴ്‌സായ ചാൾസ് ഓപ്പോങ്ങ് വാർഡിലെ ടീമുകളെ നയിക്കാൻ ഉത്തരവാദിയായിരുന്നു. അതിനാൽ അത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ഈ പരാമർശം ഒരു നർമത്തിൻ്റെ ഭാഗമായി പറഞ്ഞതായിരിക്കാമെന്നും വിധി ന്യായത്തിൽ പറയുന്നു.