തൃശൂർ: കൊരട്ടിയിൽ ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം. കൊരട്ടി കോനൂർ സ്വദേശിയും പള്ളിയിലെ വികാരിയുമായ വൈദികനെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് വൈദികൻ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അതിക്രമം.
മുതിർന്ന ആളുകളില്ലാത്ത സമയത്ത് വീട്ടിലെത്തിയ വൈദികൻ കുട്ടിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട കുട്ടി ബന്ധുക്കളോട് വിവരം അറിയിക്കുകയും തുടർന്ന് ബന്ധുക്കൾ പൊലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു.
സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയതായി പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ പ്രതിയായ വൈദികൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
….
