തെൽ അവീവ്: ഇറാനിലുടനീളം അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേലും അമേരിക്കയും. പുന:നിർമ്മിക്കാൻ കഴിയാത്ത വിധം തെഹ്റാനിലെ ഏറ്റവും വലിയ പാലം തകർത്തതായും കൂടുതൽ കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതായും ഇറാന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
കീഴടങ്ങില്ലെന്നും ഹോർമുസ് കടലിടുക്ക് അമേരിക്കക്കും ഇസ്രായേലിനും മുമ്പാകെ ദീർഘകാലം അടച്ചിടുമെന്നും ഇറാൻ. കരയാക്രമണത്തിന് തുനിയുന്ന ഓരോ അമേരിക്കൻ സൈനികനെയും വകവരുത്തുമെന്നും ഹോർമുസ് കടലിടുക്കിൽ പുതിയ സ്റ്റാറ്റസ്കോ ഏർപ്പെടുത്തുമെന്നും ഇറാൻ.
ഹോർമൂസിൽ യു എൻ മേൽനോട്ടം വേണമെന്ന് ഗൾഫ് രാജ്യങ്ങൾ. നയതന്ത്ര പ്രശ്ന പരിഹാരമാണ് വേണ്ടതെന്ന് റഷ്യയും ചൈനയും. ഇറാന് പുറമെ ഇസ്രായേൽ നഗരങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി യെമനിലെ ഹൂതികളും.