റിയാദ്: ഏറ്റവും മികച്ചതും ഏറ്റവും ആളുകൾ ഉപയോഗിക്കുന്നതുമായ ബ്രൗസർ ക്രോമിൽ വൻ മുന്നറിയിപ്പ് നൽകി സഊദി സൈബർ സെക്യൂരിറ്റി. ക്രോമിൽ സുരക്ഷാ അപ്‌ഡേറ്റുകൾ ഉടനടി നടത്തണമെന്ന് ആവശ്യപ്പെട്ട് സഊദി നാഷണൽ സൈബർ സുരക്ഷാ ഗൈഡൻസ് സെന്റർ ഉയർന്ന പകടസാധ്യതയുള്ള സുരക്ഷാ മുന്നറിയിപ്പ് നൽകി.
സുരക്ഷാ അപകടസാധ്യതകൾ
ഇതിനകം തന്നെ “ക്രോം (Chrome)അതിന്റെ ഉൽപ്പന്നങ്ങളിൽ സുരക്ഷാ അപകടസാധ്യതകൾ പ്രഖ്യാപിച്ച് ഒരു സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്” എന്ന് കേന്ദ്രം പറഞ്ഞു.
പ്രശ്നങ്ങൾ കണ്ടെത്തിയ ഉപകരണങ്ങൾ ഉടനടി അപ്ഡേറ്റ് ചെയ്യണമെന്ന് പ്രതിരോധ നടപടികളെക്കുറിച്ച് നടത്തിയ പരാമർശത്തിൽ കേന്ദ്രം ശിപാർശ ചെയ്തു, ക്രോം ഈ അപ്‌ഡേറ്റുകളുടെ വിശദീകരണവും നൽകിയിട്ടുണ്ട് ക്രോം അപ്ഡേറ്റ് അറിയാൻ ഇവിടെ ക്ലിക്കുചെയ്യുക. Chrome
