‘ മധുരമായാലോ’; കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

0
12

തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ‘വോട്ട് സ്വീറ്റൻഡ് കേരള’ എന്ന ക്യാംപെയിൻ്റെ ഭാഗമായാണ് തീരുമാനം. ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ ആയിരിക്കും ഹൽവ വിതരണം.

തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ക്യാംപെയിൻ്റെ ലക്ഷ്യം. ഓരോ ജില്ലയിലെയും 200 കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ കൈമാറി.

ഇത്തവണത്തെ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് 4,66,408 കന്നി വോട്ടർമാരാണുള്ളത്. യുവ വോട്ടർമാരെ ബൂത്തുകളിലേക്ക് ആകർഷിക്കുന്നതിലൂടെ പോളിംഗ് ശതമാനം വർധിപ്പിക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നത്.