‘റബർ വില കിലോയ്ക്ക് 250 രൂപയാക്കും; തീരുമാനം ആദ്യ മന്ത്രിസഭായോഗത്തിൽ’; രാഹുൽഗാന്ധി

0
13

കോട്ടയം: യുഡിഎഫ് സർക്കാരിന്റെ ആദ്യമന്ത്രിസഭായോഗം റബറിന്റെ വില കിലോയ്ക്ക് 250രൂപയാക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. മന്ത്രിസഭയുടെ ആദ്യതീരുമാനം ഇതായിരിക്കുമെന്ന് പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽഗാന്ധി പറഞ്ഞു. 

‘‘ റബറിന്റെ വില കിലോയ്ക്ക് 300 രൂപയാക്കുമെന്ന് ഞങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. ആദ്യം 250 രൂപയും പിന്നീട് 300 രൂപയുമാക്കി റബർവില ഉയർത്തും. കർഷകരും തൊഴിലാളികളുമാണ് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അടിത്തറ. അതിനാലാണ് ഈ തീരുമാനമെടുക്കുന്നത്’’–രാഹുൽഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കേരളത്തിലേക്ക്. ഏപ്രില്‍ രണ്ടിനു തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ചിറയിന്‍കീഴ്, വട്ടിയൂര്‍കാവ്, വാമനപുരം മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും. രാവിലെ 10ന് ചിറയിന്‍കീഴ് വലിയകട ജംക്‌ഷനില്‍നിന്ന് കോരാണിയിലേക്കു റോഡ് ഷോ നടത്തും. 10.30ന് കല്ലറയില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു ശേഷം കൊല്ലത്തും പ്രിയങ്ക പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.