ജുബൈൽ തീരത്ത് ബോട്ട് തകർന്നു, രണ്ട് പൗരന്മാരെ രക്ഷസേന രക്ഷപ്പെടുത്തി

0
7

ദമാം: കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഗവർണറേറ്റിലെ ബോർഡർ ഗാർഡ് കടലിൽ കുടുങ്ങിയ ബോട്ടിൽ ഉള്ളവരെ രക്ഷപ്പെടുത്തി. അതിർത്തി സേന നടത്തിയ തിരച്ചിലിൽ കടലിൽ വെച്ച് ബോട്ട് തകർന്നതായി കണ്ടെത്തുകയും അതിലുണ്ടായിരുന്ന രണ്ട് പൗരന്മാരെ രക്ഷപ്പെടുത്തുകയുമായിരുന്നു.

ബോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ അവർക്ക് വേണ്ട സഹായ നിർദേശങ്ങളും അതിർത്തി രക്ഷാ സേന നൽകുകയും ചെയ്തു. സമുദ്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ബോട്ടുകളിലെ സജ്ജീകരണങ്ങൾ ഉറപ്പാക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്‌സ് ആവശ്യപ്പെട്ടു.

അടിയന്തിര സാഹചര്യങ്ങളിൽ മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലോ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 994 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.