അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ച് കണ്ണൂർ പി ആർ ഡി. എൽഡിഎഫ് സ്ഥാനാർത്ഥി കെ.വി.സുമേഷിനെതിരെ യുഡിഎഫ് വ്യക്തിഹത്യ നടത്തുന്നു എന്ന് എൽഡിഎഫ് പരാതി നൽകിയതിനെ കുറിച്ചാണ് വാർത്താക്കുറിപ്പ്.
മണ്ഡലം സെക്രട്ടറി എം.പ്രകാശൻ യുഡിഎഫിനെതിരെ നടപടി ആവശ്യപ്പെട്ടു എന്നും വാർത്താക്കുറിപ്പിൽ ഉണ്ട്. പിന്നാലെ പിആർഡിയുടേത് ചട്ടലംഘനം എന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നു.
പിആർഡി രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കോൺഗ്രസ് അറിയിച്ചു. വാർത്തയായതിന് പിന്നാലെ സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറോട് വിശദീകരണം തേടി. വിവാദമായതിനു ശേഷവും വാർത്താക്കുറിപ്പ് പിആർഡി പിൻവലിക്കാൻ തയ്യാറായിട്ടില്ല. കലക്ടർക്ക് എൽഡിഎഫ് നൽകിയ പരാതിയെക്കുറിച്ച് വാർത്താക്കുറിപ്പ് തയ്യാറാക്കുക മാത്രമാണ് ചെയ്തതെന്നാണ് പിആർഡിയുടെ മറുപടി.
അതേസമയം പരസ്യപ്രചാരണം അവസാനിക്കാന്‍ പത്തുദിവസം മാത്രം ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് ഹെല്വോള്ടേജിലേക്ക് മാറുകയാണ് കേരളത്തില്‍. കോണ്‍ഗ്രസ് ഉയര്‍ത്തിവിട്ട ഡീല്‍ ആരോപണം കത്തിനില്‍ക്കുന്ന പാലക്കാട് മണ്ഡലത്തിലാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ പര്യടനം.
മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കുന്നത്. ഡീല്‍ ആരോപണത്തിനൊപ്പം ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയവും പ്രതിപക്ഷം കത്തിച്ചുനിര്‍ത്തുകയാണ്. ഡീല്‍ ആരോപണത്തില്‍ കൃത്യമായ മറുപടി പറയാനില്ലാത്ത ബി.ജെ.പി നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ പ്രചാരണത്തിലൂടെ എല്ലാം മറികടക്കാമെന്ന പ്രതീക്ഷയിലാണ്
