ലോറിയും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം

വിജയവാഡ: ആന്ധ്രപ്രദേശിൽ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഇരുപതിലേറെപ്പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം.

ഹൈദരാബാദിൽനിന്ന് പാമുരുവിലേക്ക് പോയ ബസ് മാർക്കാപുരത്തിനു സമീപം വച്ച് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഹരികൃഷ്ണ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.

…..