കണ്ണൂർ: മത്സരരംഗത്ത് നിന്ന് മാറ്റിയതിലെ അതൃപ്തി മറച്ചുവയ്ക്കാതെ കെ സുധാകരൻ എംപി. എംപിമാര്‍ മത്സരിക്കേണ്ടെന്ന പാർട്ടി നിബന്ധന തന്നെ ബോധ്യപ്പെടുത്തുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് സുധാകരന്‍ തുറന്നടിക്കുന്നത്.
പാർട്ടി വിടാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ തന്നെ വേദനിപ്പിച്ചെന്നും ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഡിറ്റർ പി ജി സുരേഷ് കുമാറിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു.
അനിശ്ചിതത്വത്തിന് കാരണം നേതൃത്വത്തിന്‍റെ പിഴവെന്ന് കെ സുധാകരന്‍. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നിബന്ധന തന്നെ ബോധ്യപ്പെടുത്തുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സുധാകരൻ പറയുന്നു.
നാല് ദിവസത്തെ അനിശ്ചിതത്വത്തിന് കാരണം നേതൃത്വത്തിന് പറ്റിയ വീഴ്ചയാണെന്നും പൂർണ മനസോടെയല്ല നേതൃത്വത്തിന്റെ തീരുമാനം താൻ ഉൾക്കൊണ്ടതെന്നും കെ സുധാകരൻ പറഞ്ഞു. പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ തിരികെ എത്തുമോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോള്‍ ഗ്യാലക്സിയിലാണ് കെ സുധാകരന്‍റെ തുറന്നുപറച്ചില്‍.
