സഊദിയിലെ സന്ദർശക വിസക്കാർക്ക് ആശ്വാസമായി അബഷിർ തവാസുൽ വഴി വിസ പുതുക്കൽ തുടരുന്നു; വിസ വീണ്ടും നീട്ടിക്കിട്ടിയ ആശ്വാസത്തിൽ പ്രവാസി കുടുംബങ്ങൾ

0
10
  • നിലവിൽ ഏപ്രിൽ 18 വരെ പലർക്കും നീട്ടിക്കിട്ടിയതായി അറിയിച്ചിട്ടുണ്ട്

റിയാദ്: സഊദിയിലെ സന്ദർശന വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് താത്കാലികമായി നിർത്തിവെച്ചതോടെ ആശങ്കയിലായ പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി അബഷിർ തവാസുൽ വഴിയുള്ള വിസ പുതുക്കൽ തുടരുന്നു. തവാസുൽ വഴി റിക്വസ്റ്റ് കൊടുക്കുന്നവർക്ക് നേരത്തെ ഏപ്രിൽ മൂന്ന് വരെയെന്ന തിയ്യതിയാണ് നൽകിയിരുന്നതെങ്കിലും വീണ്ടും അപേക്ഷിച്ചവർക്ക് അത് വീണ്ടും പുതുക്കി കിട്ടിയതായി പ്രവാസി കുടുംബങ്ങൾ സാക്ഷ്യപ്പെടുത്തി. നിലവിൽ ഏപ്രിൽ 18 വരെ പലർക്കും നീട്ടിക്കിട്ടിയതായി അറിയിച്ചിട്ടുണ്ട്.

അബിഷി ലോഗിൻ ചെയ്ത വിസിറ്റിങ് വിസ പുതുക്കാൻ ശ്രമിക്കുന്ന സമയത്ത് ലഭിക്കുന്ന error മെസേജിന്റെ സ്‌ക്രീൻ ഷോർട്, ഇൻഷുറൻസ് അടച്ചതിന്റെ കോപ്പി, വിസ പുതുക്കാനുള്ള ജവാസാത്ത് ഫീസ് ആയ 100 റിയാൽ അടച്ചിന്റെ കോപ്പി എന്നിവ PDF ആക്കി അറ്റാച് ചെയ്താണ് തവാസുൽ വഴി റിക്വെസ്റ്റ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ റിക്‌സ്റ്റ് സ്വീകരിച്ചതായുള്ള സന്ദേശം ലഭിക്കുകയും പിന്നീട് വിസിറ്റിങ് വി തിയ്യതി അബഷിറിൽ പുതുക്കിയതായും കാണാനാകും.

ഏത് തരത്തിലുമുള്ള സന്ദർശക വിസകൾ ആയാലും കാലാവധി കഴിഞ്ഞും സഊദിയിൽ കഴിയുന്നത് കടുത്ത പിഴയ്ക്കും മറ്റു നിയമ നടപടികൾക്കും വിധേയമാകേണ്ടി വരുമെന്നതിനാൽ സഊദിയിലെ പ്രവാസികൾ കൃത്യ സമയത്ത് നടപടികൾ സ്വീകരിക്കണം. അബഷിറിൽ ഉള്ള ഡേറ്റ് ഫോളോ ചെയ്ത് കാര്യങ്ങൾ ക്രമീകരിക്കാൻ പ്രവാസികൾ ശ്രദ്ധിക്കേണ്ടതാണ്. അബഷിറിലെ കാലാവധി നീട്ടികിട്ടുന്നില്ലെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിൽ ലഭ്യമായ വിമാന സർവ്വീസ് ഉൾപ്പെടുത്തി സഊദിയിൽ നിന്നും പുറത്ത് പോകണ്ടതാണ്. നിലവിലെ സംഘർഷ സാഹചര്യത്തിലും സഊദി അറേബ്യാ യാതൊരു വിധ ഇളവും പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. സഊദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ മുടക്കങ്ങൾ ഇല്ലാതെ സർവ്വീസ് നടത്തുന്നുണ്ട് എന്നതിനാൽ ഇത് വരെ ഇളവുകളും പ്രഖ്യാപിച്ചിട്ടില്ല.

ഓൺലൈൻ വഴി പുതുക്കാൻ സാധിച്ചിരുന്ന ഫാമിലി വിസകൾ അടക്കം മുഴുവൻ സന്ദർശക വിസകളുടെയും നേരിട്ടുള്ള ഓൺലൈൻ പുതുക്ക നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. ഇപ്പോൾ തവാസുൽ റിക്‌സ്റ്റ് വഴിയുള്ള ശ്രമം മാത്രമാണ് മുന്നിലുള്ളത്. നേരത്തെ ഹജ്ജ് പ്രമാണിച്ച് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് പുതിയ നിയന്ത്രണം. വിസിറ്റിംഗ് വിസകളിൽ കഴിയുന്നവർ, തവാസുൽ വഴിയും പുതുക്കി കിട്ടിയില്ലെങ്കിൽ വിസ പുതുക്കുന്നതിനായി നേരിട്ട് സഊദി അറേബ്യയിലെ ജവാസാത്ത് ഓഫീസിൽ hആചാരായും ശ്രമിക്കാവുന്നതാണ്. എന്നിട്ടും പുതുക്കൽ നടന്നില്ലെങ്കിൽ കാലാവധിക്ക് മുന്നെയായി സഊദയിൽ നിന്ന് പുറത്ത് പോകണം.

ഉംറ, വിവിധ തരം വിസിറ്റ് വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലുമായിരിക്കും ശിക്ഷയെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹജ്ജ് വിസ ഒഴികെയുള്ള വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർഥാടനം നടത്താൻ അനുമതിയില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.