വിമാനത്താവളത്തിൽ കഞ്ചാവുമായി യുവഡോക്ടർ അറസ്റ്റിൽ

0
15

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ സിംഗപ്പൂരിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1.86 കോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കസ്റ്റംസ് പിടികൂടി. കണ്ണൂർ സ്വദേശിയായ ലിബിൻ ദാസിനെ (27) അറസ്റ്റ് ചെയ്തു.

ബാങ്കോക്കിൽ നിന്നെത്തിയ കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശിനും (34) കേസിൽ പങ്കുണ്ടെന്നു കസ്റ്റംസ് അറിയിച്ചു. കസ്റ്റംസിന്റെ കണ്ണുവെട്ടിക്കാൻ തന്റെ ബാഗേജ് കൈപ്പറ്റാൻ ലിബിനോട് ആനന്ദ് ആവശ്യപ്പെടുകയായിരുന്നെന്നാണു വിവരം. പ്രതികളായ ഇരുവരും വുഹാൻ സർവകലാശാലയിൽ പഠിച്ച ഡോക്ടർമാരാണെന്നാണു വിവരം. ലിബിൻ ദാസിനെ റിമാൻഡ് ചെയ്തു.